കോട്ടയം : ജില്ലയില്‍ 89 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ വൈറസ് ബാധിതരുടെ എണ്ണം 1051 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 124 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 67 പേർ വിദേശത്തു നിന്നും എത്തിയവരാണ്. 63 പേരാണ് പുതിയതായി രോഗമുക്തി നേടിയത്.
കൊവിഡ് രോഗികള്‍ 1000 കടന്ന് കോട്ടയം - കൊവിഡ്
ജില്ലയില്‍ 89 പുതിയ കൊവിഡ് കേസുകള്‍. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 16 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. വൈക്കത്ത് 11 പേർക്കും, കങ്ങഴയിൽ 7 പേർക്കും, വിജയപുരം ഗ്രാമപഞ്ചായത്തിൽ ആറ് പേർക്കും രോഗം സ്ഥിരീകരിച്ചു. പനിച്ചിക്കാട് പഞ്ചായത്തിൽ അഞ്ച് പേർക്കും കരുകച്ചാലിൽ 4 പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 1604 പേരും ഉള്‍പ്പെടെ 1795 പേര്‍ക്കു കൂടി ജില്ലയിൽ പുതുതായി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു.