കോട്ടയം: ജില്ലയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 പേര്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 12 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും വൈറസ് ബാധയേറ്റിട്ടുണ്ട്.
കോട്ടയത്ത് 51 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
496 പേരാണ് ചികിത്സയിലുള്ളത്.
ഉത്തര്‍പ്രദേശില്‍നിന്നും ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന ആറ് അതിഥി തൊഴിലാളികളും ടിവിപുരം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
അതിരമ്പുഴ, തലയാഴം പഞ്ചായത്തുകളിൽ അഞ്ച് പേർക്ക് വീതവും ഉദയനാപുരം പഞ്ചായത്തിലെ നാല് പേർക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്ന 45 പേര്‍ രോഗമുക്തരായി മടങ്ങി. നിലവില്‍ കോട്ടയം ജില്ലക്കാരായ 496 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ആകെ 1422 പേര്‍ ഇതുവരെ രോഗബാധിതരായിട്ടുണ്ട്. ഇതില്‍ 923 പേര്‍ രോഗമുക്തി നേടി.