കോട്ടയം: ജില്ലയിൽ പുതുതായി 118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 113 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേരും വൈറസ് ബാധിതരുടെ പട്ടികയിൽപെടുന്നു. സമ്പർക്ക രോഗികള്‍ വർധിച്ച സാഹചര്യത്തിൽ ഏറ്റുമാനൂർ മേഖല സമ്പൂർണ ലോക്ക് ഡൗണിലേക്കെന്ന സൂചനകളാണ് പുറത്ത് വരുന്നത്. മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്‍റിജൻ പരിശോധനയിൽ 46 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ സമീപ പഞ്ചായത്തിൽ നിന്നുള്ളവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ എറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്‌തിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി.
കോട്ടയത്ത് 118 പേര്‍ക്ക് കൂടി കൊവിഡ്; 113 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ - കോട്ടയം വാര്‍ത്തകള്‍
ഏറ്റുമാനൂർ മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്‍റിജൻ പരിശോധനയിൽ 46 പേർക്ക് രോഗം സ്ഥിരീകരിച്ചു
കോട്ടയം ജനറൽ ആശുപത്രിയിൽ രണ്ട് ഗർഭിണികൾ ഉൾപ്പെടെ നാലുപേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ രണ്ട് പേർ ജനറൽ വാർഡിലാണ് ചികിത്സയിലുണ്ടായിരുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. അതിരമ്പുഴ മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്‍റിജൻ പരിശോധനയിൽ ആറ് പേർക്കും രോഗബാധ കണ്ടെത്തി. കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ കൊവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി മുമ്പോട്ടു പോകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. സ്ഥിതി ഗുരുതരമായ ഏറ്റുമാനൂർ മേഖലയിൽ കൂടുതൽ ആളുകളെ പരിശോധനക്ക് വിധേയരാക്കും. അതേസമയം വൈറസ് ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്ന 18 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.