കോട്ടയം:ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വര്‍ധനവ്. പുതുതായി രോഗം സ്ഥിരീകരിച്ച 46 പേരിൽ 36 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. ചങ്ങനാശേരി മാർക്കറ്റ് കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ സമ്പർക്കരോഗികളുള്ളത്. ഇതുവരെ ഇരുപത് പേർക്കാണ് ചങ്ങനാശേരി മേഖലയിൽ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. ചങ്ങനാശേരി മാർക്കറ്റിലുള്ളവരും ഇവിടെ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരും ഇതിൽ ഉൾപ്പെടുന്നു.
കോട്ടയത്ത് 46 പേര്‍ക്ക് കൂടി കൊവിഡ്; 36 സമ്പര്‍ക്കരോഗികള്‍
ചങ്ങനാശേരി മാർക്കറ്റ് കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ സമ്പർക്കരോഗികളുള്ളത്. ഇതുവരെ ഇരുപത് പേർക്കാണ് ചങ്ങനാശേരി മേഖലയിൽ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്.
പാലായിൽ രോഗം സ്ഥിരീകരിച്ച മുൻസിപ്പാലിറ്റി ജീവനക്കാരിയുടെയും, കിടങ്ങൂരിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഏറ്റുമാനൂർ സ്വദേശി, പത്രം ഏജന്‍റായ കോട്ടയം ചുങ്കം സ്വദേശി, കോട്ടയം ടൗണിനോടു ചേർന്നു താമസിക്കുന്ന ഒരാൾ എന്നിവരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. ഇതുവരെ സമ്പർക്കത്തിലൂടെ 144 പേരാണ് ജില്ലയിൽ രോഗബാധിതരായുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തുനിന്ന് എത്തിയ നാല് പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ മൂന്നു പേരും ഉൾപ്പെടുന്നു.