കേരളം

kerala

ETV Bharat / city

കോട്ടയത്ത് 15 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍

ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 121 ആയി.

kottayam covid update  kottayam covid news  കോട്ടയം കൊവിഡ് കണക്ക്  കൊവിഡ് വാര്‍ത്തകള്‍  കോട്ടയം വാര്‍ത്തകള്‍
കോട്ടയത്ത് 15 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 27, 2020, 7:29 PM IST

കോട്ടയം:ജില്ലയിൽ പുതുതായി 15 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 11 പേര് വിദേശ രാജ്യങ്ങളിൽ നിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 11 പേര്‍ വീട്ടിലും രണ്ട് പേര് ക്വാറന്‍റൈൻ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. രണ്ട് പേര്‍ സംസ്ഥാനത്ത് എത്തിയ ഉടൻ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. 12 പേരിൽ പ്രകടമായ രോഗലക്ഷണങ്ങളും കണ്ടിരുന്നു. ഇതോടെ കോട്ടയം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികത്സയിലുള്ളവരുടെ എണ്ണം 121 ആയി. ഇതിൽ 43 പേര്‍ പാലാ ജനറൽ ആശുപത്രിയിലും 34 പേര്‍ കോട്ടയം ജനറൽ ആശുപത്രിയിലും 38 പേര്‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികത്സയിലുള്ളത്. ജില്ലയിൽ ഏഴ് പേർക്കുടി വൈറസ് മുക്തരായി വീടുകളിലേക്ക് മടങ്ങി.

ABOUT THE AUTHOR

...view details