കോട്ടയം: ജില്ലയില്‍ നാല് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും മറ്റ് രണ്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരുമാണ്. കുവൈറ്റില്‍ നിന്നും മെയ് 27നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പരിപ്പ് സ്വദേശിയായി 34 കാരി, കസാഖിസ്ഥാനില്‍നിന്ന് ജൂണ്‍ ഏഴിന് എത്തി കുമരകത്തെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശിയായ 33 കാരൻ, അഹമ്മദാബാദില്‍നിന്നും ജൂണ്‍ പത്തിന് എത്തി ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന കാണക്കാരി സ്വദേശിയായ 29 കാരൻ, മഹാരാഷ്ട്രയില്‍നിന്ന് ജൂണ്‍ 13നെത്തി പാത്താമുട്ടത്തെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുഴിമറ്റം സ്വദേശിനിയായ 20കാരി എന്നിവരാണ് വൈറസ് ബാധിതരായവർ.
കോട്ടയത്ത് നാല് പേര്‍ക്ക് കൂടി കൊവിഡ് - കോട്ടയം വാര്‍ത്തകള്‍
കോട്ടയം ജില്ലക്കാരായ 59 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
കോട്ടയം ജില്ലക്കാരായ 59 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ലഭിച്ച 100 പരിശോധന ഫലങ്ങളിൽ 96എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ രണ്ടു പേര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. മെയ് 26ന് കുവൈറ്റില്‍നിന്നെത്തിയ പനച്ചിക്കാട് സ്വദേശിനിയായ 36കാരിയും, മാഞ്ഞൂര്‍ സ്വദേശിനിയുമാണ് രോഗമുക്തരായത്. ഇവര്‍ക്കു പുറമെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശിനിയെയും വൈറസ് മുക്തയായതോടെ ഡിസ്ചാര്‍ജ് ചെയ്തു.