കേരളം

kerala

ETV Bharat / city

അജയ്യയും അമ്മ അശ്വതിയും ആശുപത്രി വിട്ടു - കോട്ടയം മെഡിക്കൽ കോളജ്

ആശുപത്രി അധികൃതരുടെയും ഗാന്ധിനഗർ പൊലീസിന്‍റെയും സ്നേഹ വായ്‌പുകൾ ഏറ്റു വാങ്ങിയാണ് അശ്വതിയും അജയ്യയും ആശുപത്രിയിൽ നിന്ന് യാത്രയായത്

KOTTAYAM CHILD ABDUCTION CASE  MOTHER AND CHILD LEFT HOSPITAL  അജയ്യയും അമ്മ അശ്വതിയും ആശുപത്രി വിട്ടു  കോട്ടയം മെഡിക്കൽ കോളജ്  കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം
അജയ്യയും അമ്മ അശ്വതിയും ആശുപത്രി വിട്ടു

By

Published : Jan 8, 2022, 5:19 PM IST

Updated : Jan 8, 2022, 6:09 PM IST

കോട്ടയം: മെഡിക്കൽ കോളജിൽ നിന്ന് തട്ടിയെടുക്കപ്പെടുകയും തുടർന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കുഞ്ഞ് അജയ്യയും അമ്മ അശ്വതിയും ആശുപത്രി വിട്ടു. ആശുപത്രി അധികൃതരുടെയും ഗാന്ധിനഗർ പൊലീസിന്‍റെയും സ്നേഹ വായ്‌പുകൾ ഏറ്റു വാങ്ങിയാണ് അശ്വതിയും അജയ്യയും ആശുപത്രിയിൽ നിന്ന് യാത്രയായത്. ഉച്ചതിരിഞ്ഞ് 3:30നാണ് ഇവർ ഡിസ്‌ചാർജായി വണ്ടിപ്പെരിയാറ്റിലെ വീട്ടിലേക്ക് പോയത്.

അശ്വതിയുടെ മൂത്തമകൾ അലംകൃതയും അടുത്ത ബന്ധുക്കളും ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയിരുന്നു. ആശുപത്രി അധികൃതരോടും പൊലീസിനോടും ഏറെ നന്ദിയുണ്ടെന്ന് അശ്വതി പറഞ്ഞു. കുട്ടിയെ കണ്ടെത്താൻ സഹായിച്ച ടാക്‌സി ഡ്രൈവർ അലക്‌സിനോട് തീർത്താൽ തീരാത്തത്ര നന്ദിയുണ്ടെന്നും അശ്വതി കൂട്ടിച്ചേർത്തു.

അജയ്യയും അമ്മ അശ്വതിയും ആശുപത്രി വിട്ടു
അജയ്യയും അമ്മ അശ്വതിയും ആശുപത്രി വിട്ടു

കുട്ടിയെ തിരികെയെത്തിച്ച ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെനീഷിന്‍റെ നിർദേശ പ്രകാരമാണ് കുട്ടിക്ക് അജയ്യ എന്ന പേരിട്ടത്. ഡിവൈഎസ്‌പി ജെ സന്തോഷ്‌ കുമാറും സബ് ഇൻസ്പെക്ടർ റെനീഷും ആശുപത്രിയിലെത്തി കുഞ്ഞിനും അമ്മയ്ക്കും സമ്മാനങ്ങൾ നൽകി. അശ്വതിയുടെ സഹോദരനും മറ്റു ബന്ധുക്കളുമായി ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥർക്കും മധുരം നൽകിയ ശേഷം ഇവർ കാറിൽ വണ്ടിപെരിയാറിനു തിരിച്ചത്.

READ MORE:അതിജീവിച്ചവളെ 'അജയ്യ'യെന്ന് വിളിച്ച് റെനീഷ് ; തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ടത് തിരികെയെത്തിച്ച ഹീറോ

Last Updated : Jan 8, 2022, 6:09 PM IST

ABOUT THE AUTHOR

...view details