കേരളം

kerala

ETV Bharat / city

വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചനയും നിരന്തര കബളിപ്പിക്കലും : യുവാവ് പിടിയിൽ - ഹരികൃഷ്‌ണൻ പൊലീസ് പിടിയിൽ

കുടുംബ ജീവിതത്തിലുണ്ടായ പൊരുത്തക്കേടുകളെ തുടർന്ന് ഒറ്റയ്ക്ക് ജീവിക്കുന്ന യുവതിയുമായി പ്രതി അടുപ്പം സ്ഥാപിക്കുകയായിരുന്നു

woman cheating case  harikrishnan cheated woman updates  Kottayam cheating case accused arrested  വിവാഹ വാഗ്‌ദാനം, തുടർക്കഥയായി വഞ്ചന  ഹരികൃഷ്‌ണൻ പൊലീസ് പിടിയിൽ  യുവതിയെ വിവാഹ വാഗ്‌ദാനം നൽകി തട്ടിപ്പ്
വിവാഹ വാഗ്‌ദാനം, തുടർക്കഥയായി വഞ്ചന: യുവാവ് പിടിയിൽ

By

Published : Mar 5, 2022, 5:03 PM IST

കോട്ടയം :വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷക്കാലം ഒരുമിച്ചുജീവിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പൊലീസ് പിടിയിൽ. അകലകുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്‌ണനെയാണ് (35) പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്.

കുടുംബ ജീവിതത്തിലുണ്ടായ പൊരുത്തക്കേടുകളെ തുടർന്ന് ഒറ്റയ്ക്ക് ജീവിക്കുന്ന യുവതിയുമായി പ്രതി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് വിവാഹ വാഗ്‌ദാനം നൽകി ഒരുമിച്ച് താമസിച്ചു. എന്നാൽ യുവതി ഗർഭിണിയായതോടെ പ്രതി നഴ്‌സിങ് വിദ്യാർഥിയുമായി അടുപ്പത്തിലായി.

വഞ്ചന തുടർക്കഥ

2022 ജനുവരി മാസത്തിൽ യുവതി പ്രസവിച്ചു. തുടർന്ന് പ്രതി യുവതിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാന്‍ തുടങ്ങി. തുടർന്ന് സിഡബ്ല്യുസിയില്‍ പരാതിപ്പെട്ടതിനെ തുടർന്ന് യുവതിക്കും കുഞ്ഞിനും വണ്ടൻപതാലുള്ള ആശ്രമത്തിൽ താമസസൗകര്യം ഒരുക്കി. ഇതിനിടെ പ്രതി ആശ്രമത്തിലെത്തുകയും യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു. എന്നാൽ വീണ്ടും യുവതിയെ ഉപദ്രവിക്കുന്നത് തുടര്‍ന്നു. ഇതോടെ യുവതി വീണ്ടും പാലാ ഡിവൈഎസ്പി ഷാജു ജോസിന് പരാതി നൽകി.

പൊലീസ് സ്റ്റേഷനിലേക്ക് ഹരികൃഷ്‌ണനെ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. തുടർന്ന് അമ്മയെയും കുഞ്ഞിനെയും കല്ലറ മഹിളാമന്ദിരത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രതി മാർച്ച് മാസം മൂന്നാം തീയതി യുവതിയെ വിവാഹം ചെയ്യാമെന്ന് വീണ്ടും ഉറപ്പുനല്‍കി.

എന്നാല്‍ രജിസ്ട്രാര്‍ ഓഫിസിലെത്താതെ യുവാവ് വീണ്ടും കബളിപ്പിച്ച് ഒളിവിൽ പോയി. ഇതേതുടർന്ന് യുവതി വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയശേഷം ഹരികൃഷ്ണനെ അറസ്റ്റ് ചെയ്‌തു.

READ MORE: ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം: പ്രതിയെ ഉടന്‍ പിടികൂടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ

ABOUT THE AUTHOR

...view details