കോട്ടയം : ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യാപാരിയെ കോതനല്ലൂരിൽ കഞ്ചാവ് മാഫിയാസംഘം ആക്രമിച്ച സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. കാണക്കാരി ചാത്തമല മാങ്കുഴിക്കൽ രഞ്ജിത്ത് മോൻ (25), അതിരമ്പുഴ കോട്ടമുറി കൊച്ചു പുരയ്ക്കൽ ആൽബിൻ കെ. ബോബൻ (22 ), അതിരമ്പുഴ കോട്ടമുറി ചെറിയ പള്ളിക്കുന്നേൽ ബിബിൻ ബാബു (25), അതിരമ്പുഴ പടിഞ്ഞാറ്റ് മറ്റം നാൽപ്പാത്തിമല കരോട്ട് കാലാങ്കൽ വിഷ്ണു പ്രസാദ് (21), കാണക്കാരി തൂമ്പക്കര കണിയാംപറമ്പിൽ സുജേഷ് സുരേന്ദ്രൻ (24) എന്നിവരെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാറിന്‍റെയും എസ്.ഐ ടി.എസ് റെനീഷിന്‍റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടി: കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. കോതനല്ലൂര്‍ ചാമക്കാലായില്‍ വച്ചാണ് സാമൂഹ്യവിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടിയത്.സംഭവം മൊബൈൽ ക്യാമറയിൽ പകർത്തിയ വ്യാപാരിയെ അക്രമി സംഘം കടന്നാക്രമിക്കുകയായിരുന്നു.