കോട്ടയം: കൂട്ടിക്കലിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് പുലുകയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഇളംകാട്, വെംബ്ളി മേഖലയിലെ വീടുകളിൽ വെള്ളം കയറി. ഇടുക്കി ജില്ലയിലെ ഉറുമ്പിക്കരയിൽ ഉരുൾ പൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ഇളംകാട് ടോപ്പിൽ ഉരുൾ പൊട്ടിയതായി നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മുണ്ടക്കയം ക്രോസ്‌വേയിലും ജലനിരപ്പുയരുന്നുണ്ട്.
മുൻപ് ഉരുൾ പൊട്ടിയ കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ തുടരുകയാണ്. റവന്യൂ, പൊലീസ്, സംഘം കൂട്ടിക്കലിലുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സും എത്തിയിട്ടുണ്ട്. അടുത്ത മൂന്നു മണിക്കൂറിൽ ജില്ലയിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.