കേരളം

kerala

ETV Bharat / city

ആന്തൂരിലെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കോടിയേരി ബാലകൃഷ്ണൻ - കോട്ടയം

ഇടതുപക്ഷത്തിനെതിരെ കള്ള പ്രചാരണം നടത്തുകയാണ് ഒരുകൂട്ടം മാധ്യമങ്ങള്‍- കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

By

Published : Jul 21, 2019, 11:31 PM IST

കോട്ടയം: ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ ദുരൂഹത ഇപ്പോഴും നിലനില്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസ് അന്വേഷണം തുടരുകയാണ്. ഹൈക്കോടതിയും നേരിട്ട് അന്വേഷണം നടത്തുന്നു. ഇതിനിടെ ഇടതുപക്ഷത്തിനെതിരെ കള്ള പ്രചാരണം നടത്തുകയാണ് ഒരുകൂട്ടം മാധ്യമങ്ങൾ ചെയ്തത്. സാജന്‍റെ ആത്മഹത്യയ്ക്ക് കാരണം ശ്യാമളയാണെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിലും ഇതേ നിലയിലുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ആന്തൂരിലെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കോടിയേരി ബാലകൃഷ്ണൻ

ABOUT THE AUTHOR

...view details