കോട്ടയം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലെന്നത് വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളെ കബളിപ്പിച്ചത് ബി.ജെ.പിയും കോൺഗ്രസുമാണെന്നും കോടിയേരി പാലായില്‍ പറഞ്ഞു.
ശബരിമല വിഷയം; മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലെന്നത് വ്യാഖ്യാനങ്ങളെന്ന് കോടിയേരി - പാലാ ഉപതെരഞ്ഞെടുപ്പ്
ജനങ്ങളെ കബളിപ്പിച്ചത് ബി.ജെ.പിയും കോണ്‍ഗ്രസുമാണ്. സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ പറഞ്ഞാണ് എല്‍.ഡി.എഫ് പ്രചാരണം നടത്തുന്നത്.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലെന്നത് വ്യാഖ്യാനങ്ങളാണെന്ന് കോടിയേരി
പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കോടിയേരി. സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ എടുത്ത് പറഞ്ഞുള്ള പ്രചാരണമാണ് എല്‍.ഡി.എഫ് ലക്ഷ്യം വെക്കുന്നത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തെ കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ എത്തിയതായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
Last Updated : Sep 4, 2019, 8:03 AM IST