കോട്ടയം : കെവിനെ കാണാതായ ശേഷം ഒന്നാംപ്രതി ഷാനു ചാക്കോയുമായി ബന്ധപെട്ട രേഖകള്‍ എ എസ് ഐ അയച്ചു തന്നിരുന്നതായി സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അനിൽ കുമാറിന്‍റെ മൊഴി. ഗാന്ധിനഗർ സ്റ്റേഷനിലെ എ എസ് ഐ ബിജു ഷാനു ചാക്കോയുടെ തിരിച്ചറിയൽ രേഖകളും പ്രതികളുമായി സംസാരിച്ചതിൻെറ ഓഡിയോ റെക്കോർഡുകളും അയച്ചു തന്നിരുന്നതായാണ് അനിൽ കുമാർ മൊഴി നൽകിയത്.
കെവിന്‍ വധത്തില്‍ സാങ്കേതിക തെളിവുകൾ അടിസ്ഥാനമാക്കി വിചാരണ - കെവിന്‍ വധം
കേസുമായി ബന്ധപ്പെട്ട് സാങ്കേതിക തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വിസ്താരം ആണ് ഇന്നു കോടതിയിൽ പൂർത്തിയായത്
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നജീബിന്‍റെ മൊഴിയും കോടതി രേഖപ്പെടുത്തി. 2018 മെയ് 27 ന് പുലർച്ചെ കേസിൽ ഉൾപ്പെട്ടിരുന്ന വാഹനങ്ങൾ തിരുവനന്തപുരം ഭാഗത്തേക്കും, കോട്ടയം ഭാഗത്തേക്കും പോയത് വേഗ പരിധി ലംഘിച്ചാണെന്ന് നജീബ് മൊഴിനൽകി. കാക്കനാട്ടെ സെർവർ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആണ് നജീബ്. ഇന്നു നടന്ന വിചാരണയിൽ സാങ്കേതിക തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വിസ്താരം ആണ് പൂർത്തിയായത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവയും കോടതി പരിശോധിച്ചു.
ചാലിയേക്കര സ്വദേശിയായ രാജീവിന്‍റെ കടയിലെയും വീട്ടിലെയും ദൃശ്യങ്ങളും കോടതി പരിശോധിച്ചു. ഇന്നോവ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ രാജീവ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ഗാന്ധിനഗറിലെ ഹോട്ടൽ ജീവനക്കാരിയായ എലിസബത്ത്, നിസാനി മാന്നാനത്തെ സ്വകാര്യ സ്കൂളിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഷിനു എന്നിവരും വിവിധയിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു.