കോട്ടയം: കേരള യൂത്ത് ഫ്രണ്ട് എമ്മിന്‍റെ അൻപതാം ജന്മദിന സമ്മേളനം പാലാ മരിയ സദനത്തില്‍ നടന്നു. സംസ്ഥാന പ്രസിഡന്‍റ് അജിത്ത് മുതിരമലയുടെ അധ്യക്ഷതയില്‍ ചേർന്ന ആഘോഷത്തിന്‍റെ ഉദ്ഘാടനം കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കൈക്കൂലിക്കും അഴിമതിക്കും എതിരെ യുവസമൂഹം ഉയർന്ന് വരണമെന്ന് പി.ജെ ജോസഫ് എംഎല്‍എ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും പ്രവർത്തകർ പ്രതിജ്ഞ ചൊല്ലി.
കേരള യൂത്ത് ഫ്രണ്ട് (എം) അൻപതാം ജന്മദിന സമ്മേളനം - kerala youth friend celebration
പാലാ മരിയ സദനത്തിലാണ് ജന്മദിന സമ്മേളനം നടന്നത്. കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.
![കേരള യൂത്ത് ഫ്രണ്ട് (എം) അൻപതാം ജന്മദിന സമ്മേളനം പി.ജെ ജോസഫ് എംഎല്‍എ കേരള യൂത്ത് ഫ്രണ്ട് എം കേരള യൂത്ത് ഫ്രണ്ട് (എം) ജന്മദിന സമ്മേളനം p j joseph mla kerala youth friend celebration kerala youth friend (m)](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7712005-606-7712005-1592740685219.jpg)
ആഘോഷത്തിന്‍റെ ഭാഗമായി പി.ജെ ജോസഫ് എംഎല്‍എ കേക്ക് മുറിച്ച് പിറന്നാള്‍ മധുരം പങ്കുവെച്ചു. മരിയ സദനത്തിലെ അന്തേവാസികള്‍ക്ക് യൂത്ത് ഫ്രണ്ട് എമ്മിന്‍റെ നേതൃത്വത്തില്‍ ഉച്ചഭക്ഷണവും വിതരണം ചെയ്തു. പി.ജെ ജോസഫ് എംഎല്‍എ ആദ്യപാത്രത്തില്‍ ഭക്ഷണം വിളമ്പി. മോന്‍സ് ജോസഫ് എംഎല്‍എ, ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോർജ്, ജോയി എബ്രാഹം, തോമസ് ഉണ്ണിയാടന്‍, ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍, വക്കച്ചന്‍ മറ്റത്തില്‍, രാഗേഷ്, പാര്‍ട്ടിയുടെയും യൂത്ത് ഫ്രണ്ടിന്‍റെയും സംസ്ഥാന ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.