കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗം ഇന്ന് - പി ജെ ജോസഫ്
ജോസ് കെ മാണിക്കെതിരായ നിയമ നടപടികളും അദ്ദേഹത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾക്കെതിരായ കൂറുമാറ്റ നിരോധന നിയമത്തിന്‍റെ സാധ്യതകളും യോഗം പരിശോധിക്കും

കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം
കോട്ടയം:കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പി ജെ ജോസഫിന്‍റെ നേതൃത്വത്തിൽ ഉച്ചക്ക് 2 മണിക്കാണ് യോഗം ചേരുക. ജോസ് കെ മാണി വിഭാഗം പാർട്ടി പിളർത്തിയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ യോഗം ചർച്ച ചെയ്യും. ജോസ് കെ മാണിക്കെതിരായ നിയമ നടപടികളും അദ്ദേഹത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾക്കെതിരായ കൂറുമാറ്റ നിരോധന നിയമത്തിന്‍റെ സാധ്യതകളും യോഗം പരിശോധിക്കും.