കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിലും രോഗാവസ്ഥ കണക്കിലെടുത്താണ് ജോസ് കെ.മാണിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസ് കെ മാണി ഇക്കാര്യം അറിയിച്ചത്.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയ്ക്ക് കൊവിഡ് - KERALA CONGRESS M CHAIRMAN JOSE K MANI
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയ്ക്ക് കൊവിഡ്
കൊവിഡ് പോസിറ്റീവായ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ പൊതുപരിപാടികളെല്ലാം ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു. അദ്ദേഹവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുള്ളവരെല്ലാം ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.