കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ രഹസ്യയോഗം ചേര്‍ന്ന് ജോസഫ് വിഭാഗം. കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ മോൻസ് ജോസഫ്, ജോയി എബ്രഹാം, തോമസ് ഉണ്യാടൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാണി കുടുംബത്തില്‍ നിന്നാര്‍ക്കും പിന്തുണ നല്‍കേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് യോഗതീരുമാനം. സീറ്റ് മാണി വിഭാഗത്തിന് നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ മുന്നോട്ട് വയ്ക്കാന്‍ ജോസ് കെ മാണി പക്ഷത്തിലെ ഏതാനും നേതാക്കളുടെ പേരുകളും യോഗത്തില്‍ ചര്‍ച്ചയായി.
രഹസ്യയോഗം ചേര്‍ന്ന് ജോസഫ് വിഭാഗം - രഹസ്യ യോഗം ചേര്‍ന്ന് ജോസഫ് വിഭാഗം
സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ മുതിർന്ന ജോസഫ് വിഭാഗം നേതാക്കൾ പങ്കെടുത്തു. രഹസ്യയോഗം യുഡിഎഫിനോടുള്ള വഞ്ചനയെന്ന് മാണി വിഭാഗം.
പ്രത്യേകം യോഗം ചേരരുതെന്ന യുഡിഎഫ് യോഗത്തിലെ ധാരണ ജോസഫ് പക്ഷം മറികടന്നെന്ന് ജോസ് കെ മാണി വിഭാഗം പ്രതികരിച്ചു. മുന്നണിയുടെ കെട്ടുറപ്പിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോസഫ് വിഭാഗം മുന്നോട്ട് പോകുന്നത്. രഹസ്യ യോഗം യുഡിഎഫിനോടുള്ള വഞ്ചനയാണെന്നും മാണി വിഭാഗം ആരോപിക്കുന്നു.
അതേസമയം സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കോണ്‍ഗ്രസിന്‍റെ സജീവ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് കോട്ടയം ഡിസിസി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. രഹസ്യ യോഗത്തെപ്പറ്റി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കലഹം നാള്‍ക്കുനാള്‍ രൂക്ഷമാകുന്നത് യുഡിഎഫ് നേതൃത്വത്തിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്.