കേരളം

kerala

ETV Bharat / city

എസ്.എം.എ രോഗ ബാധിതന് ചികിത്സ സഹായം കൈമാറി കാതോലിക്ക ബാവ - രോഗ ബാധിതനെ സന്ദര്‍ശിച്ച് ചികിത്സാ സഹായം കൈമാറി കാതോലിക്ക ബാവ

എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന്‍റെ വീട്ടിലെത്തി ചികിത്സാ സഹായം കൈമാറി കാതോലിക്ക ബാവ. ഒരു വർഷം 67 ലക്ഷം രൂപയാണ് ഗുരുചിത്തിന്‍റെ ചികിത്സയ്ക്കായി ആവശ്യം. ഈ സാഹചര്യത്തിലാണ് കാതോലിക്ക ബാവയുടെ സഹായം.

Helping hands to Guruchithas treatment  Katholic Bava s helping hands  രോഗ ബാധിതനെ സന്ദര്‍ശിച്ച് ചികിത്സാ സഹായം കൈമാറി കാതോലിക്ക ബാവ  ഗുരുചിത്തിന്‍റെ വീട്ടിലെത്തി ചികിത്സാ സഹായം കൈമാറി കാതോലിക്ക ബാവ
എസ്.എം.എ രോഗ ബാധിതനെ സന്ദര്‍ശിച്ച് ചികിത്സാ സഹായം കൈമാറി കാതോലിക്ക ബാവ

By

Published : Dec 16, 2021, 12:42 PM IST

കോട്ടയം: എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് അനുഗ്രഹവുമായി കാതോലിക്ക ബാവ. ഗുരുചിത്തിനെ അനുഗ്രഹിക്കുന്നതിനും ചികിത്സാ സഹായം കൈമാറുന്നതിനുമായാണ് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ തിരുവാതുക്കലിലെ ഇവരുടെ വീട്ടിലെത്തിയത്.

Katholic Bava s helping hands : തിരുവാതുക്കൽ ചെമ്പകയിൽ പി.അജികേഷിന്‍റെയും ധന്യയുടെയും മകനായ ഗുരുചിത്ത് ജന്മനാ എസ്.എം.എ രോഗ ബാധിതനാണ്. ഒരു വർഷം 67 ലക്ഷം രൂപയാണ് ഗുരുചിത്തിന്‍റെ ചികിത്സയ്ക്കായി ആവശ്യം. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായത്തിനായി ട്രസ്റ്റ് രൂപീകരിച്ചത്.

Helping hands to Guruchithas treatment :ട്രസ്റ്റ് അംഗം കൂടിയായ നഗരസഭ അംഗം അഡ്വ. ടോം കോര അഞ്ചേരിയാണ് വിഷയം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ശ്രദ്ധയിൽ എത്തിച്ചത്. തുടർന്ന് ബാവ ഗുരുചിത്തിനെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു. ഗുരുചിത്തിന്‍റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച ശേഷമാണ് ബാവ അനുഗ്രഹം നൽകിയത്.

തുടർന്ന്, ചികിത്സാ സഹായത്തിനായി സഭയുടെ സഹായവും കൈമാറി. സഭാ പി.ആർ.ഒ ഫാ.മോഹൻ ജോസഫ്, ഫാ.ജോൺ ഡേവിഡ്, ഡോ.നിധീഷ് മൗലാനോ, മനോജ് പി.മാത്യു എന്നിവരും തിരുമേനിക്കൊപ്പമുണ്ടായിരുന്നു. ഗുരുചിത്തിന്‍റെ ചികിത്സയുടെ ആവശ്യത്തിനായി ഗുരുചിത്ത് സ്പൈനൽ മസ്‌കുലർ അട്രോഫി ട്രീറ്റ്മെന്‍റ്‌ ട്രസ്റ്റ് എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details