കോട്ടയം : നട്ടാശ്ശേരിയിൽ കെ-റെയിൽ അധികൃതരിട്ട കല്ലുകൾ പിഴുതെടുത്ത് വില്ലേജ് ഓഫിസിന് മുന്നിൽ സ്ഥാപിച്ച് പ്രതിഷേധം. നാട്ടുകാരുടെയും കോൺഗ്രസ് ജില്ല പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെയും നേതൃത്വത്തിലാണ് സർവേ കല്ലുകൾ പ്രതിഷേധക്കാർ പെരുങ്കായി കാട് വില്ലേജ് ഓഫിസിന് മുൻപിൽ സ്ഥാപിച്ചത്.
ഇന്ന് രാവിലെ ഉദ്യോഗസ്ഥർ നട്ടാശ്ശേരി കുഴിയലി പടിയിൽ സ്ഥാപിച്ച 12 കല്ലുകളും പ്രതിഷേധക്കാർ പിഴുതെടുത്തു. 10 എണ്ണം കല്ലുകളുമായി വന്ന വാഹനത്തില്‍ തിരിച്ചയച്ചു. ഒരെണ്ണം പിഴുതെറിഞ്ഞു. ബാക്കിയുള്ള ഒന്ന് വില്ലേജ് ഓഫിസിന് മുന്നിൽ സ്ഥാപിച്ചു.