കേരളം

kerala

ETV Bharat / city

ജില്ലാ പഞ്ചായത്തിലെ അധികാര തര്‍ക്കം; പുതിയ ഉപാധിയുമായി ജോസ്‌ കെ മാണി വിഭാഗം - കോട്ടയം വാര്‍ത്തകള്‍

മാണി, ജോസഫ് ഗ്രൂപ്പുകളുടെ ലയന സമയത്തെ സീറ്റ് അനുപാതം അടുത്ത തെരഞ്ഞെടുപ്പിലും പാലിക്കണമെന്നാണ് ഉപാധി.

jose k mani kerala congress kottayama news കോട്ടയം വാര്‍ത്തകള്‍ ജോസ്‌ കെ. മാണി വാര്‍ത്തകള്‍
ജില്ലാ പഞ്ചായത്തിലെ അധികാരതര്‍ക്കം; പുതിയ ഉപാധിയുമായി ജോസ്‌ കെ മാണി വിഭാഗം

By

Published : Jun 11, 2020, 9:32 PM IST

കോട്ടയം: ജില്ലാ പഞ്ചായത്തിലെ അധികാര കൈമാറ്റത്തില്‍ തർക്കപരിഹാരമായില്ല. തർക്കം പരിഹരിക്കാൻ പുതിയ ഉപാധി വച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗം. മാണി, ജോസഫ് ഗ്രൂപ്പുകളുടെ ലയന സമയത്തെ സീറ്റ് അനുപാതം അടുത്ത തെരഞ്ഞെടുപ്പിലും പാലിക്കണമെന്നാണ് ഉപാധി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇത് ബാധകമാക്കണം. ഈ ഉപാധി അംഗീകരിച്ചാൽ പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാമെന്നാണ് ജോസ് വിഭാഗത്തിന്‍റെ നിലപാട്. ഇന്ന് ഇരുകൂട്ടരും യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ജോസ് വിഭാഗം പുതിയ നിർദ്ദേശം വച്ചത്. ജോസഫ് വിഭാഗം നാളെ ചങ്ങനാശേരിയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

ABOUT THE AUTHOR

...view details