കോട്ടയം:രണ്ടില ചിഹ്നം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ജോസ് കെ മാണി. സത്യം ജയിക്കുമെന്നതിന്‍റെ തെളിവാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിധി. കെഎം മാണിയുടെ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നതിനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണിത്. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് ഇത് സന്തോഷത്തിന്‍റെ നിമിഷമാണെന്നും ജോസ് കെ. മാണി കോട്ടയത്ത് പറഞ്ഞു.
മാണിയുടെ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിനേറ്റ തിരിച്ചടി: ജോസ് കെ. മാണി - കേരള കോണ്‍ഗ്രസ്
സത്യം ജയിക്കുമെന്നതിന്‍റെ തെളിവാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിധിയെന്ന് ജോസ് കെ. മാണി പറഞ്ഞു.
മാണിയുടെ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിനേറ്റ തിരിച്ചടി: ജോസ് കെ. മാണി
പാലായിലെ തോല്‍വിക്ക് ചിഹ്നം ലഭിക്കാത്തത് കാരണമായെന്നും ജോസ് കെ.മാണി പറഞ്ഞു. പാലാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ജോസ് കെ.മാണി വിഭാഗം സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിലാണ് മത്സരിച്ചത്.