കോട്ടയം:ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം മുന്‍ധാരണപ്രകാരം രാജിവയ്ക്കണമെന്ന യു.ഡി.എഫ് നിർദേശം തള്ളി ജോസ് കെ മാണി. നിലപാടിൽ മാറ്റമില്ലെന്നാവർത്തിച്ച ജോസ് കെ. മാണി യു.ഡി.എഫിന്‍റെ നിർദേശം അനീതിയാണെന്നും പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്; യുഡിഎഫ് നിർദേശം തള്ളി ജോസ് കെ മാണി - ജോസ് കെ മാണി
മുന്‍ധാരണപ്രകാരം കോട്ടയം ജില്ലാ പ്രസിഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന് യുഡിഎഫ് നിര്‍ദേശിച്ചിരുന്നു.
യു.ഡി.എഫ് നിർദേശം തള്ളി ജോസ് കെ മാണി
രേഖാമൂലമുള്ള കരാര്‍ നടപ്പാക്കണം. കെ.എം മാണിയുടെ കാലത്തെ കരാർ പ്രകരമാണ് മുന്നോട്ടു പോകുന്നത്. കരാർ പ്രകാരമുള്ള എല്ലാ സ്ഥലങ്ങളിലും തങ്ങൾ വാക്കുപാലിച്ചിട്ടുണ്ട്. നിർണായക ഘട്ടങ്ങളിൽ യു.ഡി.എഫിൽ കലഹം സൃഷ്ട്ടിക്കുകയാണ് പി.ജെ ജോസഫ് ചെയ്യുന്നതെന്നും, ഒരോ പ്രശ്നങ്ങൾ തീരുമ്പോൾ അടുത്തത് ഉയർത്തി കൊണ്ടു മുന്നണിയെ പ്രതിരോധത്തിലാക്കാനാണ് ജോസഫ് ശ്രമിക്കുന്നതെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
Last Updated : Jun 20, 2020, 3:45 PM IST