കേരളം

kerala

ETV Bharat / city

പാരിസ്ഥിതിക ആഘാത നിര്‍ണയ ഭേദഗതിക്കെതിരെ ജോസ് കെ. മാണി എംപി - ജോസ് കെ മാണി

രണ്ട് വര്‍ഷങ്ങള്‍ക്കിടെ കവളപ്പാറയും, രാജമലയും നിസഹായരായി നോക്കിനിക്കേണ്ടിവന്ന കേരള ജനതയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഒരു നയമാണിതെന്നും ജോസ് കെ. മാണി പറഞ്ഞു.

jose k mani against EIA  jose k mani news  EIA latest news  ഇഐഎ വാര്‍ത്തകള്‍  ജോസ് കെ മാണി  കോട്ടയം വാര്‍ത്തകള്‍
പാരിസ്ഥിതിക ആഘാത നിര്‍ണയ ഭേദഗതിക്കെതിരെ ജോസ് കെ. മാണി എംപി

By

Published : Aug 12, 2020, 3:56 AM IST

കോട്ടയം: പരിസ്ഥിതി സംരക്ഷണം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വയ്‌ക്കുന്ന ഒന്നാണ് പാരിസ്ഥിതിക ആഘാത നിര്‍ണയ ഭേദഗതിയുടെ കരടെന്ന് ജോസ് കെ. മാണി എം.പി. നിലവിലെ കരട് ജനാധിപത്യവിരുദ്ധവും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. മലയോരമേഖലകളിലെ ജനങ്ങളുടെ ജീവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നയം കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണം.പാരിസ്ഥിതിക ആഘാത നിര്‍ണയ ഭേദഗതിയുടെ കരടില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എന്തുകൊണ്ട് പാടില്ല എന്നുള്ളതിന് 'രാജമല' എന്ന ഒറ്റവാക്ക് മാത്രമാണ് ഉത്തരം. രണ്ട് വര്‍ഷങ്ങള്‍ക്കിടെ കവളപ്പാറയും, രാജമലയും നിസഹായരായി നോക്കിനിക്കേണ്ടിവന്ന കേരള ജനതയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഒരു നയമാണിതെന്നും ജോസ് കെ. മാണി പറഞ്ഞു.

പൊതുജന വാദം കേള്‍കാതെയുള്ള പദ്ധതിയനുമതികള്‍, പാരിസ്ഥിതിക അനുമതിയില്ലാതെ കമ്പനികള്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാനുള്ള അനുമതി, അനിയന്ത്രിത ഖനാനുമതി തുടങ്ങിയവ കേരളം പോലെയുള്ള പല സംസ്ഥാനങ്ങളുടെയും ഭൂപ്രകൃതിയെ എന്നെന്നേക്കുമായി നശിപ്പിക്കുന്ന നിലപാടുകളാണ്. അഞ്ച് ഏക്കര്‍ ഖനനത്തിന് പാരിസ്ഥിതിക അനുമതിവേണ്ട എന്ന നയം കേരളത്തിന്‍റെ പശ്ചിമഘട്ടത്തെ തന്നെ ഇല്ലാതാക്കുന്നതും, കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നതുമാണ്. കരടിനെതിരെ അഭിപ്രായമറിയിക്കാനുള്ള സമയം നീട്ടിനല്‍കാത്തതും, കരട് തദ്ദേശഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതും ഫെഡറല്‍ തത്വങ്ങളുടെ ലംഘനവും, ജനാധിപത്യധ്വംസനവുമാണ്. ഇതൊക്കെ കണക്കിലെടുത്തുകൊണ്ട് ജനാധിപത്യ വിരുദ്ധമായ ഈ നയങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ സമര്‍പ്പിച്ചതായി ജോസ് കെ. മാണി എംപി വ്യക്തമാക്കി.

ABOUT THE AUTHOR

...view details