കേരളം

kerala

ETV Bharat / city

കോഴിക്കോട് ബസ് സ്റ്റാന്‍റഡിന്‍റെ ബലക്ഷയം പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി - kozhikode ksrtc stand renovation

വിഷയത്തിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഗതാഗത മന്ത്രി ആന്‍റണി രാജു  കോഴിക്കോട് ബസ് സ്റ്റാന്‍റിന്‍റെ ബലക്ഷയം  കോഴിക്കോട് ബസ് സ്റ്റാന്‍റ്  ഗതാഗത മന്ത്രി ആന്‍റണി രാജു  ഐഐടി മദ്രാസ്  IIT madras news  kozhikode ksrtc stand news  kozhikode ksrtc stand  kozhikode ksrtc stand renovation  IIT madras report
കോഴിക്കോട് ബസ് സ്റ്റാന്‍റിന്‍റെ ബലക്ഷയം പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി

By

Published : Oct 9, 2021, 8:26 PM IST

കോട്ടയം: ഐഐടി മദ്രാസ് നിര്‍ദേശിക്കുന്ന ഏജന്‍സിയെ കൊണ്ടുതന്നെ കോഴിക്കോട് ബസ് സ്റ്റാന്‍ഡിന്‍റെ ബലക്ഷയം പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്‍റിന്‍റെ കാലത്ത് ബസ് ടെര്‍മിനലിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെട്ടിടത്തിന്‍റെ ബലക്ഷയത്തെക്കുറിച്ച് പഠിക്കാന്‍ ഐഐടി മദ്രാസിനെ ചുമതലപ്പെടുത്തിയത്.

വിഷയത്തിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

ബലക്ഷയം പരിഹരിക്കാനുള്ള ചെലവുകള്‍ കെടിഡിഎഫ്‌സി വഹിക്കണം

ഐഐടി മദ്രാസിന്‍റെ റിപ്പോര്‍ട്ടില്‍ പ്രഥമ പരിശോധനയില്‍ കണ്ടതുപോലെ തന്നെ ബലക്ഷയം ഉണ്ടെന്നും അത് പരിഹരിക്കാവുന്ന ബലക്ഷയാണെന്നും പറയുന്നു. ഐഐടി തന്നെ നിര്‍ദേശിക്കുന്ന ഏജന്‍സിയുടെ പാനലില്‍ നിന്നും ടെണ്ടര്‍ വിളിച്ച് അവര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന ഏജന്‍സിയെക്കൊണ്ടുതന്നെ ബലക്ഷയം പരിഹരിച്ച് എടുക്കാമെന്ന റിപ്പോര്‍ട്ടാണ് ഐഐടി തന്നിരിക്കുന്നത്.

കോഴിക്കോട് ബസ് സ്റ്റാന്‍റിന്‍റെ ബലക്ഷയം പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി

നാലോ അഞ്ചോ മാസത്തിനുള്ളിൽ ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ബലക്ഷയം പരിഹരിക്കാനുള്ള ചെലവുകള്‍ കെടിഡിഎഫ്‌സി വഹിക്കേണ്ടി വരും. ബലക്ഷയം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ബസ്‌ സ്റ്റാന്‍റ് താൽക്കാലികമായി മാറ്റണമെന്നുണ്ടെങ്കില്‍ കെഎസ്ആര്‍ടിസി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ബസ്‌ സ്റ്റാന്‍ഡ് നിർമാണ പ്രവർത്തനങ്ങൾ നടന്നത് യുഡിഎഫ് കാലത്ത്

ബസ് സ്റ്റാന്‍ഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടന്നത് യുഡിഎഫ് കാലത്താണ്. നിര്‍മാണം പൂര്‍ത്തിയാക്കി 2015ല്‍ ഉദ്ഘാടനം ചെയ്‌തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. 2016-21 കാലഘട്ടത്തിലാണ് ബസ് ടെര്‍മിനലിനെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നുവന്നത്. ആ കാലഘട്ടത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതും മദ്രാസ് ഐഐടിയെക്കൊണ്ട് ബലക്ഷയ ആക്ഷേപത്തെക്കുറിച്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ചതും.

നിര്‍മാണഘട്ടം മുഴുവന്‍ യുഡിഎഫ് ഗവണ്‍മെന്‍റിന്‍റെ കാലഘട്ടത്തിലാണ് നടത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ ഇതിൽ കുറ്റക്കാര്‍ ആരെന്നും ഇതിന്‍റെ പിന്നില്‍ ആര്‍ക്കെല്ലാം വീഴ്‌ച ഉണ്ടായിട്ടുണ്ടെന്നും മനസിലാക്കാന്‍ സാധിക്കൂ. നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഐഐടി റിപ്പോര്‍ട്ടുകൂടി വന്ന പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഗൗരവം വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ:സർക്കാരിന് 1.39 കോടിയുടെ നഷ്‌ടം; കെ.എസ്.ആര്‍.ടി.സി എന്‍ജിനിയര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

ABOUT THE AUTHOR

...view details