കേരളം

kerala

ETV Bharat / city

നീതുവിനെയും മകനെയും മർദിച്ചെന്ന കേസ് : ഇബ്രാഹിം ബാദുഷ റിമാന്‍ഡില്‍ - കോട്ടയം കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ കേസ്

റിമാന്‍ഡ് ചെയ്‌തത് ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

IBRAHIM BADUSHA IN REMAND  ഇബ്രാഹിം ബാദുഷയെ റിമാൻഡ് ചെയ്തു  KOTTAYAM CHILD ABDUCTION CASE  നവജാത ശിശുവിനെ തട്ടികൊണ്ടു പോയ കേസ്  കോട്ടയം കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ കേസ്  നീതുവിന്‍റെ സുഹൃത്ത് ഇബ്രാഹിം ബാദുഷ റിമാൻഡിൽ
നീതുവിനെയും മകനെയും മർദിച്ചെന്ന കേസ്: ഇബ്രാഹിം ബാദുഷയെ റിമാൻഡ് ചെയ്തു

By

Published : Jan 9, 2022, 9:25 AM IST

കോട്ടയം :കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി നീതുവിന്‍റെ സുഹൃത്ത് ഇബ്രാഹിം ബാദുഷ (30) റിമാൻഡില്‍. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. നീതുവിനെയും കുട്ടിയെയും മർദിച്ചതിനും പണം തട്ടിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

വഞ്ചനാകുറ്റവും ജുവനൈൽ ജസ്റ്റിസ് ആക്ടും ചുമത്തിയാണ് കേസ്. പണം ആവശ്യപ്പെട്ടപ്പോള്‍ നീതുവിനെയും പ്രായപൂർത്തിയാകാത്ത മകനെയും ഇയാൾ മർദ്ദിച്ചിരുന്നതായി വ്യക്തമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

READ MORE:കോട്ടയത്ത് കുഞ്ഞിനെ തട്ടികൊണ്ട് പോയത് ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്

വ്യാഴാഴ്‌ചയാണ് മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിൽ നിന്ന് ആലുവ കളമശ്ശേരി സ്വദേശിനിയായ നീതു രാജ് (30) രണ്ടുദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കാമുകനായ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് കുഞ്ഞിനെ മോഷ്ടിച്ചതെന്ന് നീതു മൊഴി നല്‍കിയിരുന്നു.

ഇബ്രാഹിമിന്‍റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടായിരുന്നു നീക്കം. ഗാന്ധിനഗർ പൊലീസിന്‍റെ പിടിയിലായ നീതു ഇപ്പോള്‍ റിമാന്‍ഡിലാണ്.

ABOUT THE AUTHOR

...view details