കോട്ടയം: മീനച്ചിലാറ്റില്‍ ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതിഷേധിച്ച് ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ് കോളജിലേക്ക് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്. കോളജ് കവാടത്തില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥിയുടെ ആത്മഹത്യ; ബിവിഎം കോളജിലേക്ക് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച് - ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ് കോളജ്
കോളജ് കവാടത്തില്‍ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു
ഹിന്ദു ഐക്യവേദി മാര്‍ച്ച്
പിഎസ്‌സി പരീക്ഷ വരെ കോപ്പി അടിച്ച നാട്ടില്‍ വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിച്ച് കൊലക്ക് കൊടുത്തെന്ന് രാജേഷ് ആരോപിച്ചു. കോപ്പി അടിച്ചെങ്കില്‍ തന്നെ വീട്ടുകാരെ അറിയിക്കാനുള്ള സാമാന്യ മര്യാദ കാണിച്ചില്ല. സംഭവത്തില്‍ ഒത്തുകളികള്‍ നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും രാജേഷ് ആവശ്യപ്പെട്ടു.