എറണാകുളം:കേരള, മഹാത്മാഗാന്ധി സർവകലാശാലകളുടെ പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. എൻഎസ്എസിന്‍റെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കേരള, മഹാത്മാഗാന്ധി സർവകലാശാലകളുടെ അധികാരപരിധിയിൽ വരുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ കൊവിഡ് വ്യാപനത്തിൽ സി വിഭാഗത്തിൽ വരുന്നതിനാൽ സർവകലാശാലകൾ കോളജുകളിൽ നടത്തുന്ന പരീക്ഷകൾ നിർത്തി വയ്ക്കണമെന്നായിരുന്നു എന്‍എസ്എസിന്‍റെ ആവശ്യം.
കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രസ്‌തുത കോളജുകളിൽ പരീക്ഷ നടത്തിപ്പിന് മതിയായ അധ്യാപകരെ ലഭിക്കുന്നില്ല. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ക്ലാസ്‌മുറികളുടെ എണ്ണം ഇരട്ടിയായിരിക്കെ പരീക്ഷ നടത്തിപ്പിനുള്ള അധ്യാപകരുടെ എണ്ണവും അതിനനുസരിച്ച് വര്‍ധിച്ചിട്ടുണ്ട്. പരീക്ഷകൾ നടത്തുന്നതോടൊപ്പം ഓൺലൈൻ ക്ലാസുകളും നടക്കുന്നു.