കേരളം

kerala

ETV Bharat / city

പാലാ ഉപതെരഞ്ഞെടുപ്പ്: ഫലം സർക്കാരിന്‍റെ വിലയിരുത്തലെന്ന് ഹസൻ - mm hassan

പാവപ്പെട്ടവര്‍ക്കുള്ള ഓണകിറ്റുകള്‍ നിഷേധിച്ചും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും, ബോണസും നല്‍കാതെയും ജനവിരുദ്ധമായി മുന്നോട്ട് പോകുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്‍റേതെന്ന് ഹസന്‍ വിമര്‍ശിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പ്: ഫലം സർക്കാരിന്‍റെ വിലയിരുത്തലെന്ന് ഹസൻ

By

Published : Sep 17, 2019, 8:38 AM IST

പാലാ: ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തല്‍ എന്ന വെല്ലുവിളി യു.ഡി.എഫ് ഏറ്റെടുക്കുന്നതായി കോണ്‍ഗ്രസ്സ് നേതാവ് എം.എം.ഹസന്‍. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ഓണക്കാലത്ത് നല്‍കിവന്നിരുന്ന ഓണക്കിറ്റുകള്‍ നിഷേധിച്ചും, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ബോണസും ശമ്പളവും സമയത്ത് നല്‍കാതെയും തൊഴിലാളികളെ വിഷമിപ്പിച്ച സര്‍ക്കാരാണിത്. പ്രളയബാധിധര്‍ക്ക് സഹായം നല്‍കാതെ പ്രളയ സെസ്സ് ചുമത്തി നാട്ടില്‍ വിലക്കയറ്റം സൃഷ്‌ടിക്കുകയാണ് ഇടതു സര്‍ക്കാരെന്ന് ഹസന്‍ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പ്: ഫലം സർക്കാരിന്‍റെ വിലയിരുത്തലെന്ന് ഹസൻ

യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്‍റെ തലപ്പലം പഞ്ചായത്ത് പര്യടന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഹസന്‍. യോഗത്തില്‍ ദേവസ്യാച്ചന്‍ കാണിയക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, നിയോജകമണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.

ABOUT THE AUTHOR

...view details