കേരളം

kerala

ETV Bharat / city

വണ്ടിയോടിക്കെ പൊടുന്നനെ കയ്യെത്തിച്ച് പൊട്ടിച്ച് കടന്നു ; കോട്ടയത്ത് സ്‌കൂട്ടർ യാത്രികയുടെ താലിമാല കവര്‍ന്നു - theft news kottayam

മാല കവര്‍ന്നത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

കോട്ടയത്ത് മോഷണം  മോഷണം  മാല മോഷണം വാർത്ത  യുവതിയുടെ താലി മാല തട്ടിപ്പറിച്ചു  ഭീമ ജ്വല്ലറിക്ക് മുന്നിൽ മോഷണം  എം.സി റോഡിൽ മുന്നിൽ മോഷണം  gold chain theft  gold chain theft NEWS  theft news kottayam  kottayam theft news latest
കോട്ടയത്ത് സ്‌കൂട്ടർ യാത്രികയുടെ മാല മോഷ്‌ടിച്ചു

By

Published : Sep 25, 2021, 4:01 PM IST

കോട്ടയം : നഗരത്തില്‍ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ താലിമാല മോഷ്‌ടാക്കൾ തട്ടിപ്പറിച്ചു. എം.സി റോഡിൽ ഭീമ ജ്വല്ലറിക്ക് മുന്നില്‍ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുനക്കരയിലെ അക്കൗണ്ടിങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടിയുടെ രണ്ടേകാൽ പവൻ വരുന്ന താലിമാലയാണ് കവർന്നത്.

ALSO READ:രോഹിണി വെടിവയ്‌പ്പ് : കീഴ്‌ക്കോടതികളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഹര്‍ജി

സ്‌കൂട്ടർ ഓടിക്കുന്നതിനിടെ ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോൾ പിന്നാലെ ബൈക്കിലെത്തിയ രണ്ട് അംഗ സംഘം ശ്രീക്കുട്ടിയുടെ കഴുത്തിൽ നിന്നും മാല തട്ടിപ്പറിക്കുകയായിരുന്നു.

കോട്ടയം വെസ്റ്റ് പൊലീസ് ഉടൻ സ്ഥലത്തെത്തി, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. കവർച്ചാസംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

അഭയം ചാരിറ്റബിൾ സൊസൈറ്റി ജീവനക്കാരൻ കൈലേഷിൻ്റെ ഭാര്യയാണ് ശ്രീക്കുട്ടി. നാല് മാസം മുമ്പായിരുന്നു വിവാഹം.

ABOUT THE AUTHOR

...view details