കോട്ടയം: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ വൈക്കത്ത് സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചെന്ന ആരോപണത്തിന് മറുപടിയുമായി വൈക്കം എംഎൽഎ സി.കെ ആശ. 22, 23 തിയതികളിലാണ് സൗജന്യ കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ നൽകാൻ എത്തിച്ച ഭക്ഷ്യധാന്യ വിതരണം നടക്കുന്നതിനാൽ കിറ്റ് വിതരണം 27ലേക്ക് മാറ്റി.
സൗജന്യ കിറ്റ് സിപിഐ ഓഫീസിൽ; വിശദീകരണവുമായി സി.കെ ആശ - food kit
കേന്ദ്ര സർക്കാർ നൽകാൻ എത്തിച്ച ഭക്ഷ്യധാന്യ വിതരണം നടക്കുന്നതിനാൽ മുന്നേ തന്നെ എത്തിയ കിറ്റുകൾ കടയിലെ സ്ഥല പരിമിതി മൂലം പാർട്ടി ഓഫീസിലേക്ക് മാറ്റിയെന്നാണ് വിശദീകരണം

കിറ്റുകൾ മുന്നേ തന്നെ വന്നിരുന്നതിനാൽ സംഭരണത്തിനുള്ള സ്ഥലമില്ലാതെ റേഷൻകടയുടമയുടെ അഭ്യർഥന പ്രകാരം സിപിഐ ഓഫീസ് തുറന്ന് നൽകുകയായിരുന്നുവെന്ന് സി.കെ ആശ പറഞ്ഞു. കടയിലെ സ്ഥല പരിമിതി മൂലമാണ് കിറ്റുകൾ റേഷൻ കടയോട് തൊട്ടു ചേർന്നുള്ള സിപിഐ ഓഫീസിലേക്ക് മാറ്റിയതെന്ന് റേഷൻ കടയുടമയും വ്യക്തമാക്കി. കിറ്റുകൾ മാറ്റിയത് രാഷ്‌ട്രീയ പ്രേരിതമാണെന്ന പ്രതിഷേധക്കാരുടെ അവകാശവാദം തെറ്റാണന്നും കടയുടമ പറയുന്നു. സംഭവത്തിൽ ദുരൂഹതകൾ ഇല്ല. ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ റേഷൻ കടയിലുണ്ടായ സമാനാവസ്ഥയാണ് ഇവിടെയും സംഭവിച്ചതെന്ന് റേഷൻ കടയുടമ വ്യക്തമാക്കുന്നു.