കോട്ടയം: ജില്ലയിലെ തോടുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകളിലെ അടിഞ്ഞുകൂടിയ ചെളി നീക്കി ആഴം കൂട്ടുന്ന നടപടികള്‍ പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഒരു കോടി പതിനഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവര്‍ത്തനങ്ങള്‍. തിരുവാർപ്പ്, അയ്‌മനം, പനച്ചിക്കാട് പഞ്ചായത്തുകളിലും കോട്ടയം മുൻസിപാലിറ്റിയുടെ വിവിധ പ്രദേശങ്ങളിലുടെയും ഒഴുകുന്ന തോടുകളിെല ചെളി ഹിറ്റാച്ചി ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നത്.
കോട്ടയത്തെ തോടുകളുടെ ആഴം കൂട്ടല്‍ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് - കോട്ടയം മൈനർ ഇറിഗേഷൻ വകുപ്പ്
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഒരു കോടി പതിനഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവര്‍ത്തനങ്ങള്‍
ആഴം കൂട്ടല്‍
നിലവിൽ കുമ്മനം മേഖലയിലൂടെ ഒഴുക്കുന്ന തെണ്ടമ്പ്രാൽ - അറുപറ തോടിലെ ചെളി മാറ്റുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. മീനച്ചിലാർ -മീനന്തലയാർ -കൊടുരാജിനി പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച പ്രവർത്തനങ്ങൾക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ജൂലൈക്ക് മുമ്പായി ആഴം കൂട്ടുന്നത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.