കോട്ടയം :ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ രുദ്രാക്ഷ മാലയിലെ സ്വർണം കാണാതായ സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മേൽശാന്തിയുടെ പക്കൽ നൽകിയ രുദ്രാക്ഷമാലയിലെ മൂന്ന് ഗ്രാം സ്വർണമാണ് നഷ്‌ടമായത്.
തിരുവാഭരണ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ ദേവസ്വം വിജിലന്‍സ് സംഘം തിങ്കളാഴ്‌ച പരിശോധന നടത്തിയിരുന്നു. ദേവസ്വം തിരുവാഭരണ കമ്മിഷണർ എസ് അജിത് കുമാറും ക്ഷേത്രത്തിലെത്തിയിരുന്നു.