കോട്ടയം: മതേതരത്വ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുംവിധം ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജനാധിപത്യം, മതനിരപേക്ഷത, ലിംഗനീതി എന്നിവയിലധിഷ്‌ഠിതമായി നടപ്പാക്കുന്ന പാഠ്യപദ്ധതി രാജ്യത്തിന് മാതൃകയാകുമെന്ന് മന്ത്രി പറഞ്ഞു.
ഈരാറ്റുപേട്ട ഗവണ്‍മെന്‍റ് മുസ്‌ലിം എല്‍.പി സ്‌കൂളിന്‍റെ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിൻ്റെ തുടർ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സംസാരിയ്ക്കുന്നു Also read: ലുലുമാളിലെ പാര്‍ക്കിങ് ഫീസ് : ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി
സംസ്ഥാന സര്‍ക്കാർ ലഭ്യമാക്കിയ പ്ലാന്‍ ഫണ്ടായ 1.30 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ എട്ട് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിര്‍മിച്ചത്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1940ൽ സ്ഥാപിച്ച സ്‌കൂളാണിത്.
പ്രീ പ്രൈമറിയിലായി ആറും ഒന്ന് മുതല്‍ നാലുവരെ 17ഉം ഡിവിഷനുകളിലായി 893 വിദ്യാർഥികളും 20 അധ്യാപകരുമാണുള്ളത്. 2010ൽ ഏറ്റവും കൂടുതല്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ത്തതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാര തുകയായ 10 ലക്ഷം രൂപ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.