കേരളം

kerala

ETV Bharat / city

അശ്രദ്ധമായി കാറോടിച്ച്‌ യുവാവ്‌; പിന്‍തുടര്‍ന്ന്‌ എക്സൈസ് സംഘം, പിടിച്ചെടുത്തത്‌ മാരക മയക്കുമരുന്ന്‌ - changanassery excise drugs raid

കാറിനുള്ളിൽ നിന്നും 18 ഗ്രാം ഹാഷിഷ് ഓയിലും, 13 ഗ്രാം കഞ്ചാവും പിടികൂടി

drugs seazed changanassery  changanassery excise drugs raid  ചങ്ങനാശേരി മയക്കു മരുന്നുമായി യുവാവ്‌ പിടിയിൽ
അശ്രദ്ധമായി കാറോടിച്ച്‌ യുവാവ്‌; പിന്‍തുടര്‍ന്ന്‌ എക്സൈസ് സംഘം, പിടിച്ചെടുത്തത്‌ മാരക മയക്കുമരുന്ന്‌

By

Published : Jan 13, 2022, 9:06 PM IST

ചങ്ങനാശേരി:ചങ്ങനാശേരിയിൽ മാരക മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. എക്സൈസ് നടത്തിയ ഹൈവേ പട്രോളിങ്ങിനിടയിൽ നിർത്താതെ പാഞ്ഞുപോയ കാർ പിൻതുടർന്ന് പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്നും 18 ഗ്രാം ഹാഷിഷ് ഓയിലും, 13 ഗ്രാം കഞ്ചാവും പിടികൂടിയത്. കൂട്ടിക്കൽ സ്വദേശി കടവ് കരയിൽ വീട്ടിൽ താരീഖ് തൗഫീഖ് (26) നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ രാജേഷ് ജോണും സംഘവും അറസ്‌റ്റ്‌ ചെയ്‌തത്.

ഇയാൾ ഇറ്റലിയിൽ നിന്നും മൂന്നു വർഷം എംബിബിഎസ് പഠിച്ചെങ്കിലും പഠനം പൂർത്തിയാക്കാനായില്ല. സുഹൃത്തിന്‍റെ പേരിലുള്ള കാറിൽ എറണാകുളത്തുള്ള വീട്ടിലേക്ക് പോകുമ്പോൾ അസ്വാഭാവികമായി വാഹനം ഓടിച്ചതിനെ തുടർന്നാണ്‌ ഹൈവേ എക്സൈസ് പട്രോളിംഗ് സംഘം ഇയാളെ പിൻതുടർന്ന് വാഹനം പരിശോധിച്ചത്.

ALSO READ:Guwahati-Bikaner Express Derailed: ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ പാളം തെറ്റി, 5 മരണം: video

വാഹനം ഓടിക്കുമ്പോള്‍ ഇയാള്‍ അബോധാവസ്ഥയിലായിരുന്നെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന ഇയാൾ കഴിഞ്ഞ ഓഗസ്‌റ്റിലാണ് കേരളത്തിലെത്തിയത്. ശരീരം പുഷ്‌ടിപ്പെടുത്തുന്നതിന്‌ ഉപയോഗിക്കുന്ന പ്രോട്ടീൻ പൗഡറും പ്രതി കാറിൽ സൂക്ഷിച്ചിരുന്നു . ഇത് ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ക്ഷീണം മാറ്റാനാണ് ഉപയോഗിക്കുന്നത് എന്നാണ് ഇയാൾ പറഞ്ഞത്.

ചങ്ങനാശേരി എക്സൈസ് ഓഫിസിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. റെയ്‌ഡിൽ പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ രാജേഷ് ജോൺ, പ്രിവന്‍റീവ് ഓഫീസർ കെ വി ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ നിഫി ജേക്കബ്, അമൽദേവ് ടി, എക്സൈസ് ഡ്രൈവർ ബിബിൻ ജോയ് എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details