കോട്ടയം: ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. വില്ലൂന്നി ചക്കാലയിൽ പുത്തൻപറമ്പ് അനന്തകൃഷ്‌ണന്‍ (35) ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി ഏട്ടരയോടെ കോട്ടയം പുതുപ്പള്ളി റോഡിൽ മക്രോണിപാലം ഷാപ്പിന് സമീപമാണ് സംഭവം.
മക്രോണി പാലത്തിന് താഴെ മാങ്ങാനം കുടി റോഡിൽ പാർക്ക് ചെയ്‌ത നിലയിലായിരുന്നു ഓട്ടോറിക്ഷ. പൂർണമായും കത്തിയ ഒട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഈസ്റ്റ് പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കുടുംബ പ്രശ്‌നങ്ങളും കടബാധ്യതയെയും തുടർന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.