കോട്ടയം:കുമരകം ചീപ്പുങ്കലിൽ മാലിക്കായലിന് സമീപത്തെ പുരയിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെച്ചൂർ മാമ്പ്രയിൽ (ഹോമാലയത്തിൽ) ഗിരീഷിന്‍റെ മകൻ ഗോപുവിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കൊപ്പമുണ്ടായ പെൺകുട്ടി കാട്ടിലേക്ക് ഓടി മറഞ്ഞതായി കണ്ടെന്ന് സമീപവാസികൾ പറയുന്നു.
അതേ സമയം പെൺകുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ ആരോപിച്ചു. യുവാവിന്‍റെ കാലുകൾ നിലത്ത് മുട്ടിയ നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും കത്തും ബാഗും കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു സംഭവം.