കോട്ടയം: കോട്ടയം മാഞ്ഞൂരില്‍ അപകടകാരിയായ ചെഞ്ചെവിയന്‍ ആമയെ കണ്ടെത്തി. മാഞ്ഞൂർ പഞ്ചായത്തില്‍ ശ്രീജേഷ് എന്നയാള്‍ക്കാണ് ആമയെ കിട്ടിയത്.
മീൻ പിടിക്കാൻ പോയപ്പോൾ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു.

Read more: ഒഡിഷയിൽ അത്യപൂർവ മഞ്ഞ ആമയെ കണ്ടെത്തി
അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ചിട്ടുള്ള ആമ വര്‍ഗമാണിത്. ജലത്തിലെ മുഴുവൻ സസ്യജാലങ്ങളെയും, മത്സ്യങ്ങളെയും തവളകളെയും നശിപ്പിക്കാൻ ശേഷിയുള്ള ചെഞ്ചെവിയൻ ആമ ജൈവവൈവിധ്യം തകർക്കുമെന്നതിനാലാണ് പല രാജ്യങ്ങളും ഇതിനെ നിരോധിക്കുന്നത്.
മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളെ വഹിക്കുന്നവയാണ് ഇവ. കഴിഞ്ഞ ദിവസം ഇടുക്കിയിലും ഒരു ചെഞ്ചെവിയൻ ആമയെ കണ്ടെത്തിയിരുന്നു.