കേരളം

kerala

ETV Bharat / city

വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിയെത്തുന്നത് പൂജാരിയുടെ വേഷത്തില്‍ ; മോദിയെ വിമര്‍ശിച്ച് കോടിയേരി - അവശ്യസാധനങ്ങളുടെ വിലക്കയറ്റം

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൂജാരിയുടെ വേഷത്തിലാണ് പ്രധാനമന്ത്രിയെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

പ്രധാനമന്ത്രി പൂജാരി കോടിയേരി  kodiyeri slams modi  മോദിയെ വിമര്‍ശിച്ച് കോടിയേരി
വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി എത്തുന്നത് പൂജാരിയുടെ വേഷത്തില്‍; മോദിയെ വിമര്‍ശിച്ച് കോടിയേരി

By

Published : Dec 27, 2021, 9:03 PM IST

കോട്ടയം: കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നടത്തുന്ന കോര്‍പ്പറേറ്റ് ഭരണമാണ് മോദിയുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. തൊഴിലില്ലായ്‌മയും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതിനിടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൂജാരിയുടെ വേഷത്തിലാണ് പ്രധാനമന്ത്രിയെന്നും കോടിയേരി വിമര്‍ശിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സംസാരിക്കുന്നു

Also read: നിതി ആയോഗ്‌ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്‌ ; ഏറ്റവും പിന്നില്‍ യുപി

രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെങ്കിൽ സിപിഎം ഉണ്ടാകണമെന്ന് രാഷ്ട്രീയ വിരോധികള്‍ പോലും ആഗ്രഹിക്കുന്ന കാലഘട്ടമാണിത്. അധ്വാന വർഗത്തിന്‍റെയും തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ നേടിയെടുക്കാൻ നിലകൊണ്ട പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details