കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിതൻ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങി. ഇടുക്കി വാഗമൺ സ്വദേശി ചന്ദ്രനാണ് കോട്ടയം മെഡിക്കൽ കോളജില്‍ നിന്ന് കടന്നുകളഞ്ഞത്. കൊറോണ വാർഡിൽ നിന്ന് ചൊവ്വാഴ്‌ച പുലർച്ചെയോടെയാണ് 69 കാരനായ ചന്ദ്രനെ കാണാതായത്.
കോട്ടയത്ത് കൊവിഡ് ബാധിതൻ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങി - kottayam covid patient missing news
കാണാതായത് വാഗമണ്‍ സ്വദേശി ചന്ദ്രനെ. സംഭവം ചൊവ്വാഴ്ച പുലര്‍ച്ചെ.
കോട്ടയത്ത് കൊവിഡ് ബാധിതൻ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങി
Also read: കൊവിഡ് തരംഗത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ കേരളം
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി വരെ എല്ലാവരോടും സംസാരിച്ചിരുന്നു. ബന്ധുക്കളുമായി ഇയാള്‍ക്ക് അടുപ്പമില്ല. ചന്ദ്രനായി ഗാന്ധിനഗർ പൊലീസ് തിരച്ചിൽ തുടങ്ങി.