കോട്ടയം:ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർനമാക്കി ജില്ലാ ഭരണകൂടം. കൊവിഡ് വൈറസ് ബാധിതരുള്ള പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകള്‍ കോട്ടയം മുൻസിപ്പാലിറ്റിയിലെ 20, 29, 36,37 വാർഡുകള്‍ എന്നിവയാണ് ജില്ലയിലെ ഹോട്ട് സ്പോട്ടുകള്‍. ചിങ്ങവനം ഉൾപ്പെടുന്ന 36 ആം വാർഡ്, പാലുംമൂട് ഉൾപ്പെടുന്ന 37ആം വാര്‍ഡ് എന്നിവയാണ് മുൻസിപ്പാലിറ്റിക്കുള്ളിലെ ഹോട്ട് സ്പോട്ടുകൾ. ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലേക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശന നിയന്ത്രണമുണ്ട്. കൂടാതെ ലോക്ക് ഡൗൺ കാലഘട്ടത്തിലെ നിയന്ത്രണങ്ങളും ഈ പ്രദേശങ്ങൾക്ക് ബാധകമാണ്.
കോട്ടയം കര്‍ശന നിയന്ത്രണത്തില്‍ - kottayam latest news
അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടംകൂടുകയോ വാഹനയാത്ര നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു
അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടംകൂടുകയോ വാഹനയാത്ര നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലക്കുള്ളിൽ യാത്ര ചെയ്യുന്നതിന് സത്യാവങ്മൂലമോ പാസോ ഉണ്ടായിരിക്കണം. സർക്കാർ ജീവനക്കാർക്ക് ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. അതേസമയം ജില്ലയിൽ ഹോട്ട് സ്പോട്ടുകളിലും കോട്ടയം നഗരത്തിന് പുറത്തും 22ന് ജില്ലാ ഭരണകൂടം പുനഃക്രമീകരിച്ച ഇളവുകൾ പ്രകാരം വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന മറ്റ് മേഖലകളിലും പ്രവർത്തനങ്ങൾ തുടരാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.