കോട്ടയം: വൈക്കത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന (54) എന്നിവരാണ് മരിച്ചത്. ഭാര്യ കട്ടിലിൽ മരിച്ച നിലയിലും, ഭർത്താവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും ആണ് കാണപ്പെട്ടത്.
വൈക്കത്ത് ദമ്പതികൾ മരിച്ച നിലയിൽ - കോട്ടയം മരണം
ഭാര്യ കട്ടിലിൽ മരിച്ച നിലയിലും, ഭർത്താവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും ആണ് കാണപ്പെട്ടത്.
![വൈക്കത്ത് ദമ്പതികൾ മരിച്ച നിലയിൽ couple found dead in vaikom vaikom death വൈക്കം കൊലപാതകം കോട കോട്ടയം മരണം വൈക്കത്ത് ദമ്പതികൾ മരിച്ച നിലയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12149916-247-12149916-1623819350009.jpg)
വൈക്കത്ത് ദമ്പതികൾ മരിച്ച നിലയിൽ
ഇന്നു രാവിലെ ഇരുവരേയും കാണാതിരുന്നതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കൊവിഡ് ബാധിച്ച ഇരുവരും രോഗമുക്തി നേടിയിരുന്നു. ഓമന ഹൃദ്രോഗി കൂടിയാണ്. രാത്രിയിൽ ഓമന മരിച്ചതറിഞ്ഞ് ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരായ ഇവർക്ക് മക്കളില്ല. വൈക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
also read:കൊല്ലത്തെ കൊലപാതകം; പ്രതികള്‍ പിടിയില്‍