കേരളം

kerala

ETV Bharat / city

കോട്ടയത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു - കോട്ടയം വാഹനാപകട വാർത്തകൾ

വാഹനാപകടത്തിൽ മണിമല കൊക്കപ്പുഴ തങ്കച്ചൻ, ഭാര്യ ഉഷ എന്നിവർ മരിച്ചു. മണിമലയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.

വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു  couple died in accident kottayam  couple died in accident  kottayam accident  scooter and car collided  ദമ്പതികൾ മരിച്ചു  കോട്ടയത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു  വാഹനാപകടം കോട്ടയം  സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു  വാഹനാപകടം ദമ്പതികൾ മരിച്ചു  കാർ ഇടിച്ച് മരണം  കാർ ഇടിച്ച് ദമ്പതികൾ മരിച്ചു  മണിമല കരിമ്പനക്കുളത്ത് അപകടം  കോട്ടയം വാഹനാപകട വാർത്തകൾ  മണിമല കൊക്കപ്പുഴ
കോട്ടയത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

By

Published : Oct 5, 2022, 7:38 AM IST

കോട്ടയം: മണിമല കരിമ്പനക്കുളത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. മണിമല കൊക്കപ്പുഴ (പുതിയോട്ട്) തങ്കച്ചൻ, ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച (ഒക്‌ടോബർ 04) വൈകിട്ടോടെയായിരുന്നു അപകടം.

മണിമലയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ സ്‌കൂട്ടറിൽ എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ചിറ്റാർ സ്വദേശികളുടെതാണ് കാർ. തങ്കച്ചൻ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ആശുപത്രിയിലേയ്ക്ക് കൊണ്ട്പോകുന്ന വഴിയാണ് ഉഷ മരിച്ചത്.

Also read: ചരക്ക് ലോറിയുടെ അടിയില്‍പ്പെട്ട് 19കാരന് ദാരുണാന്ത്യം

ABOUT THE AUTHOR

...view details