കോട്ടയം: പൊതുജനാരോഗ്യത്തിന്‍റെ കാവല്‍ക്കാരാവേണ്ടവര്‍ തന്നെ പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുര്‍ത്തുന്ന സ്ഥിതിയാണ് പാലാ ജനറല്‍ ആശുപത്രി പരിസരത്തുള്ളത്. ആശുപത്രിയുടെ പുതിയ മന്ദിരത്തിന് പുറകിലുള്ള കാടു കയറിയ സ്ഥലത്താണ് അശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഭക്ഷണ അവശിഷ്ടങ്ങള്‍, പിപിഇ കിറ്റ് തുടങ്ങിയവയെല്ലാം ഇവിടെ നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ദുര്‍ഗന്ധവും കാക്ക ശല്യവും പുകയുമെല്ലാം അസഹനീയമായതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തി. ഇതോടെ റിംഗുകള്‍ സ്ഥാപിച്ച് അതിനുള്ളിലായി മാലിന്യ നിക്ഷേപം.
പാലാ ജനറല്‍ ആശുപത്രിയിലെ മാലിന്യ നിര്‍മാര്‍ജനത്തില്‍ അപാകതയെന്ന് നാട്ടുകാര്‍ - പാലാ ജനറല്‍ ആശുപത്രിയിലെ മാലിന്യ നിര്‍മാര്‍ജനം
ആശുപത്രിയുടെ പുതിയ മന്ദിരത്തിന് പുറകിലുള്ള കാടു കയറിയ സ്ഥലത്താണ് അശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്
മാലിന്യം റിംഗുകള്‍ക്കുള്ളിലാണെങ്കിലും പ്രദേശവാസികളുടെ ദുരിതത്തിന് പൂര്‍ണപരിഹാരമായില്ല. അസഹ്യമായ ദുര്‍ഗന്ധവും കൊതുക് ശല്യവും ഇവിടെയുണ്ട്. റിംഗിനുള്ളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ കാക്കകള്‍ കൊത്തിവലിച്ച് വീട്ടുമുറ്റത്തും കുടിവെള്ള സ്രോതസുകളിലും ഇടുന്നത് ഇവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം മാലിന്യ സംസ്‌ക്കരണം നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ആശുപത്രി പരിസരത്തെ കാട് വെട്ടി തെളിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇഴജന്തുക്കളുടെ ശല്യവും ഇവിടെയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.