കോട്ടയം: അശരണർക്ക് ഭക്ഷണം നൽകാൻ ഫാദർ ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന ഹങ്കർ ഹണ്ടിന്‍റെ, ക്ലോത്ത് ബാങ്ക് കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു. ഉപ്പൂട്ടി കവലയിലെ ജ്യൂവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്‍റ് സെന്‍ററിലാണ് യൂണിറ്റ്.
ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിക്കുകയും അവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് അഗതി മന്ദിരങ്ങളിലും വ്യദ്ധ സദനങ്ങളിലും കഴിയുന്നവർക്ക് ഭക്ഷണം നൽകുകയുമാണ് പദ്ധതി. വിജയമായി തീര്‍ന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായി നാലാമത്തെ ക്ലോത്ത് ബാങ്ക് ആണ്, കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചത്.
വിശപ്പകറ്റുന്ന പദ്ധതി
ഒരാൾക്ക് ഉപയോഗ ശൂന്യമായതും എന്നാൽ മറ്റൊരാൾക്ക് ഉപയോഗിക്കാവുന്നതുമായ വസ്ത്രങ്ങൾ ശേഖരിച്ച് ചെറിയ തുകയ്‌ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. വിവാഹം ഉള്‍പ്പടെയുള്ള വിശേഷാവസരങ്ങളിൽ ഉപയോഗിച്ച വസ്ത്രങ്ങൾ ആളുകൾക്ക് ദാനം ചെയ്യാം.