കോട്ടയം:മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തിയ പൊലീസിന് അഭിനന്ദന പ്രവാഹം. ജില്ലാ പൊലീസ് മേധാവി കേസ് അന്വേഷണ സംഘത്തെ അനുമോദിച്ചു. ഡിവൈഎസ്‌പിമാരായ സുരേഷ് കുമാർ, ജെ സന്തോഷ് കുമാർ എസ്‌എച്ച്ഒ കെ ഷിജി, എസ് ഐ റെനീഷ് എന്നിവരുടെ പെട്ടെന്നുള്ള ഇടപെടൽകൊണ്ടാണ് കുട്ടിയെ കണ്ടെത്താനായത്.
കുട്ടിയെ തിരികെ ഏൽപ്പിക്കാനെത്തിയ റെനീഷ് അവിടെ കൂടിയ ആളുകളുടെ പ്രശംസ പിടിച്ചു പറ്റി. കൈയടിയോടെയാണ് ആളുകൾ കുട്ടിയുമായി എത്തിയ റെനീഷിനെ വരവേറ്റത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞയുടനെ തന്നെ ആശുപത്രി വാർഡിലെത്തി കുട്ടിയെ കൊണ്ടുപോയ ആളുടെ ഏകദേശ രൂപം മനസിലാക്കി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.