കോട്ടയം :ഫ്രാങ്കോ കേസിൽ കോടതി വിധി ഞെട്ടിക്കുന്നതെന്ന് പറഞ്ഞ എസ്.പി ഹരിശങ്കർ നടത്തിയത് കോടതിയലക്ഷ്യമെന്ന് കേരള കാത്തലിക് പ്രൊട്ടക്ഷൻ സമിതി. കോടതിക്കെതിരെ ആരോപണം ഉന്നയിച്ച ഹരിശങ്കറിനെതിരെ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെന്നും സമിതി കൺവീനർ മാർട്ടിൻ മേനച്ചേരി പറഞ്ഞു.
കോടതി വിധി തെറ്റെന്ന് വിധിപ്പകര്‍പ്പ് കാണാതെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകിയ നടിമാരായ റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, മഞ്ജു വാര്യർ എന്നിവർ എന്ത് സ്ത്രീ ശാക്തീകരണമാണ് ഇവിടെ നടത്തിയിരിക്കുന്നതെന്നും മാർട്ടിൻ ചോദിച്ചു.