കേരളം

kerala

ETV Bharat / city

കോട്ടയത്ത് ഭിന്നശേഷിക്കാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചു; പ്രതി ഒളിവില്‍ - disabled daughter rape case against father

പൊലീസ് കേസെടുത്തത് അമ്മയുടെ പരാതിയില്‍

ഭിന്നശേഷിക്കാരി പീഡനം അച്ഛനെതിരെ കേസ് കോട്ടയം മകൾ പീഡനം അച്ഛൻ കേസ് disabled daughter rape case against father kottayam father rapes disabled daughter
ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ചു; അമ്മയുടെ പരാതിയിൽ അച്ഛനെതിരെ കേസെടുത്ത് പൊലീസ്

By

Published : Jan 26, 2022, 8:23 PM IST

കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച കേസിൽ അച്ഛനെതിരെ പൊലീസ് കേസെടുത്തു. 35കാരിയായ മകളെ പീഡിപ്പിച്ച കേസിലാണ് അച്ഛനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.

കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തുടർന്ന് അമ്മ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി സംസാരിക്കാത്തതിനാൽ പൊലീസിന് മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല.

വൈദ്യ പരിശോധന അടക്കം നടത്തിയ ശേഷം കേസിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചിങ്ങവനം പൊലീസ് അറിയിച്ചു. അതേസമയം, പൊലീസ് കേസെടുക്കാൻ വൈകിയതായി നാട്ടുകാർ ആരോപിച്ചു.

Also read: പമ്പയിൽ പുലിയിറങ്ങി; ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

ABOUT THE AUTHOR

...view details