ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസുകൾ സർവീസ് നടത്തും - കെഎസ്‌ആര്‍ടിസി വാര്‍ത്തകള്‍
കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപെട്ട ഡിപ്പോയിലെ ജീവനക്കാരെ ക്വാറന്‍റെനിലാക്കുകയും, ബസുകൾ അണുവിമുക്തമാക്കുകയും ചെയ്‌തു.
ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസുകൾ സർവീസ് നടത്തും
കോട്ടയം: പാലായിൽ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചെന്ന പ്രചാരണം തെറ്റാണെന്ന് ഡിപ്പോ അധികൃതര്‍. ഇന്ന് മുതല്‍ ഡിപ്പോയിൽ നിന്നും ബസുകൾ സർവീസ് നടത്തും. സമ്പർക്ക പട്ടികയിൽ ഉൾപെട്ട ഡിപ്പോയിലെ ജീവനക്കാരെ ക്വാറന്‍റെനിലാക്കുകയും, ബസുകൾ അണുവിമുക്തമാക്കുകയും ചെയ്‌തതോടെ സർവീസ് ആരംഭിക്കാൻ തഹസിൽദാർ ഡി.റ്റി.ഒയ്ക്ക് നിർദേശം നല്‍കി. സർവീസുകൾ ആരംഭിക്കാനുള്ള അനുമതി ജില്ലാ കൊവിഡ് സെല്ലിൽ നിന്നും ലഭിച്ചിട്ടുണ്ട്.