കേരളം

kerala

ETV Bharat / city

മീനച്ചിലാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - കോട്ടയം മെഡിക്കൽ കോളജ്

പൂവത്തുംമൂട് പാലത്തിന് സമീപമുള്ള കടവിൽ ഇന്നലെ രാത്രി കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

ബുധനാഴ്ച്ച രാത്രി കുളിക്കാനിറങ്ങി കാണാതായി  കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി  മീനച്ചിലാർ  പ്രമോദ്  ഫയർഫോഴ്‌സ്  കോട്ടയം മെഡിക്കൽ കോളജ്  മെഡിക്കൽ കോളജ്
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങവെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

By

Published : Oct 6, 2021, 10:15 PM IST

കോട്ടയം : ഏറ്റുമാനൂർ പേരൂർ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പേരൂർ ചിറ്റുമാലിയിൽ സ്വദേശി പ്രമോദിന്‍റെ (45) മൃതദേഹമാണ് കണ്ടെത്തിയത്. ഏറ്റുമാനൂർ വെട്ടൂർ ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു.

പൂവത്തുംമൂട് പാലത്തിന് സമീപമുള്ള കടവിൽ ഇന്നലെ രാത്രി കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്‌സിൻ്റെ സ്കൂബ ടീമിന്‍റെ സഹായത്തോടെ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തത്.

ALSO READ :എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

പ്രമോദ് സ്ഥിരമായി ഈ ഭാഗത്ത് കുളിക്കാനെത്തുന്നതാണ്. എന്നാൽ ഇന്നലെ കുളിക്കാനിറങ്ങവേ ആഴമേറിയ ഭാഗത്ത് വീണപ്പോൾ ഇല്ലികൾക്കിടയിൽ പെട്ടുപോകുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details