ജാഗ്രതാ നിർദ്ദേശം ലംഘിച്ച് ബിജെപി; പൊതുപരിപാടിയില്‍ നൂറിലധികം ആളുകൾ - corona
കോട്ടയത്തെ പുതിയ ജില്ലാ അധ്യക്ഷന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
![ജാഗ്രതാ നിർദ്ദേശം ലംഘിച്ച് ബിജെപി; പൊതുപരിപാടിയില്‍ നൂറിലധികം ആളുകൾ bjp covid 19 കോട്ടയം ബിജെപി കൊവിഡ് 19 കൊറോണ corona kottayam news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6383195-thumbnail-3x2-bjp.jpg)
ആരോഗ്യവകുപ്പിനെ അവഗണിച്ച് ബിജെപി യോഗം
കോട്ടയം:കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയത്ത് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ ലംഘിച്ച് ബി.ജെ.പി. പരിപാടി. പുതിയ ജില്ലാ അധ്യക്ഷന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. ജില്ലയില്‍ കൊവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിൽ ജില്ലയിലെ പൊതുപരിപാടികൾ കർശനമായി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു.